kan

കൊച്ചി: ടൈകേരളയുടെ നിക്ഷേപക സംരംഭമായ കേരള ഏഞ്ചൽ നെറ്റ്‌വർക്ക് (കെ.എ.എൻ) രണ്ടു ദക്ഷിണേന്ത്യൻ സ്റ്റാർട്ടപ്പുകളിൽ എട്ടുകോടിയിലധികം രൂപ നിക്ഷേപിച്ചു. ചെന്നൈയിലെ ഡിജിറ്റൽ പാചകസംരംഭമായ കുക്ക്ഡ്, ഉദ്യോഗാർഥികളെ കണ്ടെത്തുന്ന കൊച്ചിയിലെ സാപ്പിഹയർ എന്നിവയിലാണ് നിക്ഷേപം.

2018ൽ സ്ഥാപിതമായ സാപ്പിഹയർ റിക്രൂട്ട്മെന്റ് പ്ലാറ്റ്ഫോമാണ്. ഉദ്യോഗാർത്ഥികളെ നിർമ്മിതബുദ്ധിയുടെ (എ.ഐ) സഹായത്തോടെ കണ്ടെത്തി റിക്രൂട്ട് ചെയ്യാൻ സഹായിക്കും. കെ.എ.എൻ, ഹെഡ്‌ജ് ഫിനാൻസ്, മറ്റ് ഏഞ്ചൽ നിക്ഷേപകർ എന്നിവരിൽ നിന്ന് 3.71 കോടി രൂപയാണ് സമാഹരിച്ചത്.

പുതിയ നിക്ഷേപങ്ങൾ ആവേശം പകരുന്നതാണെന്ന് സാപ്പിഹയറിന്റെ സഹസ്ഥാപകരായ കെ.എസ്. ജ്യോതിസും ദീപു സേവ്യറും പറഞ്ഞു. ടാലന്റ് റിക്രൂട്ടിംഗിൽ സാസ് പ്ലാറ്റ്ഫോമിലൂടെ മാറ്റം വരുത്താനുള്ള ശ്രമത്തിലാണെന്ന് അവർ പറഞ്ഞു.

കെ.എ.എൻ ഇതുവരെ വിവിധ സ്ഥാപനങ്ങളിൽ 12.12 കോടി രൂപ നിക്ഷേപിച്ചിട്ടുണ്ട്. രവീന്ദ്രനാഥ കമ്മത്ത്, രാജേഷ് നായർ, റോയ് വർഗീസ്, അജിത് എ. മൂപ്പൻ എന്നിവരാണ് കെ.എ.എന്നിന്റെ മാനേജിംഗ് കമ്മറ്റി അംഗങ്ങൾ.