കൊച്ചി: എറണാകുളം ടൗൺ, കൊല്ലം ജംഗ്ഷൻ സ്റ്റേഷൻ പരിധിയിൽ എൻജിനീയറിംഗ് ജോലികൾ നടക്കുന്നതിനാൽ വിവിധ ട്രെയിനുകൾക്ക് നിയന്ത്രണമേർപ്പെടുത്തി. ഭാഗികമായി റദ്ദാക്കിയ ട്രെയിനുകൾ: ചെന്നൈ എഗ്‌മോർ-ഗുരുവായൂർ എക്‌സ്‌പ്രസ് (16127) 11, 13, 28 തീയതികളിൽ കൊല്ലത്തും, 15, 16, 17, 19 തീയതികളിൽ എറണാകുളം ജംഗ്ഷനിലും സർവീസ് അവസാനിപ്പിക്കും. 22, 24, 27, 28, 29 തീയതികളിൽ നിലമ്പൂർ-കോട്ടയം എക്‌സ്‌പ്രസ് (16325), കണ്ണൂർ-എറണാകുളം ഇന്റർസിറ്റി (16306) എന്നിവ ആലുവയിലും ജനുവരി രണ്ടിന് പാലക്കാട്-തിരുനെൽവേലി പാലരുവി (16792) കായംകുളം ജംഗ്ഷനിലും യാത്ര അവസാനിപ്പിക്കും.

വൈകുന്ന ട്രെയിനുകൾ: കൊച്ചുവേളി-ലോക്മാന്യ തിലക് (22114) 16, 20 തീയതികളിലും, എറണാകുളം-പൂനെ സൂപ്പർഫാസ്റ്റ് (22149) 17നും, തിരുവനന്തപുരം-ഹസ്രത്ത് നിസാമുദ്ദീൻ എക്‌സ്‌പ്രസ് (22653) 18നും എറണാകുളം നോർത്ത് യാർഡിൽ ഒരു മണിക്കൂർ പിടിച്ചിടും.

കൊവിഡിനെ തുടർന്ന് നിർത്തിവച്ച എറണാകുളം-പാലക്കാട് മെമു സർവീസ് 15ന് പുനരാരംഭിക്കും. എക്‌സ്‌പ്രസ് സ്പെഷ്യൽ ആയാണ് സർവീസെങ്കിലും എല്ലായിടങ്ങളിലും സ്റ്റോപ്പുണ്ട്. ടിക്കറ്റ് മുൻകൂറായി ബുക്ക് ചെയ്യേണ്ട. ചൊവ്വാഴ്ച ഒഴികെ എല്ലാ ദിവസങ്ങളിലും സർവീസുണ്ട്.