കൊച്ചി: കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാല മുഖ്യകേന്ദ്രത്തിൽ മനുഷ്യാവകാശ ദിനത്തോടനുബന്ധിച്ച് നാഷണൽ സർവീസ് സ്‌കീം രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. മുൻ സിൻഡിക്കേറ്റ് മെമ്പർ ഡോ. ടി. മിനി ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം ഓഫീസർ ഡോ.ജെൻസി എം. അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി വൈസ് പ്രസിഡന്റ് ദിനേശ് നായർ, യൂണിയൻ മാഗസിൽ എഡിറ്റർ എൻ. വി. അനീഷ്, ആലുവ ബ്ലഡ് ബാങ്ക് കൗൺസിലർ വിക്ടർ എന്നിവർ പങ്കെടുത്തു.