അങ്കമാലി: ബ്ലോക്ക് റൈറ്റേഴ്‌സ് ഫോറത്തിന്റെ നേതൃത്വത്തിൽ മനുഷ്യാവകാശവും എഴുത്തുകാരും എന്ന വിഷയത്തിൽ സെമിനാർ ഇന്ന് നടക്കും. ഉച്ച കഴിഞ്ഞ് മൂന്നിന് ടി.ബി. ജംഗ്ഷനിലെ ലേബർ സെന്ററിൽ വച്ച് ഫോറം ചെയർമാൻ പി.ടി.പോൾ ഉദ്ഘാടനം ചെയ്യും. ഡയറക്ടർ ടോം ജോസ് അദ്ധ്യക്ഷനാകും. ഡോ.സുരേഷ് മൂക്കന്നൂർ വിഷയാവതരണം നടത്തും. എഴുത്തുകാരും കലാകാരന്മാരും പങ്കെടുക്കണമെന്ന് ടി.എം.വർഗീസ് അഭ്യർത്ഥിച്ചു.