കൊച്ചി: കൊച്ചി സർവകലാശാലയിലെ ഉദ്യോഗസ്ഥയായ റാണി നാരായണൻ എഴുതിയ 'തിരികെ' എന്ന കഥാസമാഹാരം 2020 ലെ ഇൻഡിവുഡ് ഭാഷാ സാഹിത്യ പുരസ്‌കാരത്തിന് അർഹമായി. സാഹിത്യക്കാരൻ ജോർജ്ജ് ഓണക്കൂർ പുരസ്‌കാരം സമ്മാനിച്ചു. 10000 രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്നതാണ് പുരസ്‌കാരം. സായ്‌റ എന്ന തൂലികാ നാമത്തിൽ കഥകളെഴുതുന്ന റാണി തൃശൂർ പണിക്കത്ത് വീട്ടിൽ നാരായണൻ, ലക്ഷ്മി ദമ്പതികളുടെ മകളാണ്.