
കൊച്ചി: കാക്കനാട് ഗവ. ചിൽഡ്രൻസ് ഹോമിൽ കുട്ടികൾക്കുള്ള ഗെയ്മിഫിക്കേഷൻ പരിപാടിയായ 'വർണ്ണശലഭങ്ങൾ' സമാപിച്ചു. സമാപന സമ്മേളനം കുസാറ്റ് വൈസ്ചാൻസലർ ഡോ. കെ എൻ മധുസൂദനൻ ഉദ്ഘാടനം ചെയ്തു. കുസാറ്റ് സ്‌കൂൾ ഒഫ് മാനേജ്‌മെന്റ് സ്റ്റഡീസ് ഡയറക്ടർ ഡോ. ജഗതിരാജ് വി.പി, കാക്കനാട് ഗവ. ചിൽഡ്രൻസ് ഹോം സൂപ്രണ്ടന്റ് ദീപ എം.എസ്, എസ്.എം.എസിലെ അസി. പ്രൊഫസർ ഡോ. മനു മെൽവിൻ ജോയ്, ആസ്റ്റർ മെഡിസിറ്റിയിലെ ചീഫ് സൈക്യാട്രിസ്റ്റും മെഡിക്കൽ സർവീസസ് ഡയറക്ടറുമായ ഡോ. ടി. ആർ. ജോൺ, എറണാകുളം ചൈൽഡ് വെൽഫെയർ കമ്മിറ്റി മെമ്പർ മഞ്ജുള വി.എൻ തുടങ്ങിയവർ പങ്കെടുത്തു.