പറവൂർ: അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ മനുഷ്യാവകാശ ദിനാചരണം നടത്തി. അഡ്വ. കെ.എസ്. അരുൺകുമാർ ഉദ്ഘാടനം ചെയ്തു. അനിത തമ്പി അദ്ധ്യക്ഷത വഹിച്ചു. ടി.ആർ. ബോസ്, റീന അജയകുമാർ, അഡ്വ. ജസൽന ജലീൽ, കെ.വി. ഷീല, ഗിരിജ അജിത്ത്, ചഞ്ചല സത്യൻ എന്നിവർ സംസാരിച്ചു.