1

പള്ളുരുത്തി: തദ്ദേശ സ്വയംഭരണ വകുപ്പിന്റെ കീഴിൽ റീബിൽഡ് കേരള ഇനിഷ്യേറ്റീവ്, കൊച്ചി നിയോജക മണ്ഡലത്തിലെ കുമ്പളങ്ങി പഞ്ചായത്തിൽ പുനർനിർമ്മിച്ച സെന്റ് മേരീസ് സ്വരാജ് റോഡിന്റെ ഉദ്ഘാടനം കെ. ജെ. മാക്സി എം. എൽ. എ നിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ലീജ തോമസ് ബാബു അദ്ധ്യക്ഷത വഹിച്ചു. റീബിൽഡ് കേരള ഇനിഷ്യേറ്റീവ് പുനർനവീകരിക്കുന്ന കൊച്ചി നിയോജക മണ്ഡലത്തിലെ ആദ്യ റോഡ് വർക്കാണിത്. 50 ലക്ഷം രൂപയാണ് കരാർ തുക. പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേബി തമ്പി, വൈസ് പ്രസിഡന്റ് ജോബി പനയ്ക്കൽ, ജില്ലാ പഞ്ചായത്ത് മെമ്പർ ദീപു കുഞ്ഞുകുട്ടി, ബ്ലോക്ക് മെമ്പർ നിതാ സുനിൽ, പഞ്ചായത്തംഗങ്ങളായ താരാ രാജു, അഡ്വ. മേരി ഹർഷ, ലില്ലി റാഫേൽ, സജീവ് ആന്റണി, ജെൻസി ആന്റണി, സുധീർ പി.ടി, എക്സിക്യൂട്ടീവ് എൻജിനീയർ അനിതാ.എസ്, പ്രവീൺ സി. ജി. എന്നിവർ പ്രസംഗിച്ചു.