കളമശേരി: വിലക്കയറ്റം, നാണ്യപ്പെരുപ്പം, തൊഴിലില്ലായ്മ എന്നിവയ്ക്കെതിരെ കെ.പി.സി.സി.ജനറൽ സെക്രട്ടറി അബ്ദുൾ മുത്തലിബ് നടത്തുന്ന ജനജാഗരൺ അഭിയാൻ പദയാത്ര ഇന്ന് 3.30ന് കളമശേരി മുൻസിപ്പൽ ഓഫീസിന് മുന്നിൽ കെ.ബാബു എം.എൽ.എ ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് വി.കെ.ഷാനവാസ് അദ്ധ്യക്ഷത വഹിക്കും. സമാപന സമ്മേളനം ബെന്നി ബെഹനാൻ എം.പി.ഉദ്ഘാടനം ചെയ്യും.