കോലഞ്ചേരി: മഴുവന്നൂർ വാരിയർ ഫൗണ്ടേഷൻ വോളിബാൾ അക്കാഡമിക്ക് മികവുത്സവം. കഴിഞ്ഞ വർഷത്തെ ജില്ലാ ചാമ്പ്യന്മാരായ അക്കാഡമിയിൽ നിന്ന് ഈ വർഷം മുഴുവൻ കുട്ടികൾക്കും ജില്ലാ ടീമുകളിലേക്ക് സെലക്ഷനും മിലൻ ഷാഗിൻ എന്ന കുട്ടിക്ക് ജി.വി രാജ സ്‌പോർട്‌സ് സ്‌കൂളിലേക്ക് വോളിബോളിൽ ഒന്നാംറാങ്കോടെ അഡ്മിഷനും ലഭിച്ചു. അക്കാഡമിയിൽ ചേർന്ന അനുമോദന സമ്മേളനം അഡ്വ. പി.വി. ശ്രീനിജിൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ കെ.എസ്. കൃഷ്ണകുമാർ അദ്ധ്യക്ഷനായി. കോലഞ്ചേരി എ. ഇ. ഒ കെ. സജിത് കുമാർ, അനിയൻ പി. ജോൺ, പി.ഒ. രാജു, പി.കെ. കുട്ടികൃഷ്ണൻ നായർ, കെ.ആർ. രവി, ജോബി കുര്യാക്കോസ്, ഏലിയാസ് ജോൺ കോച്ച് കെ.എം. രതീഷ് തുടങ്ങിയവർ സംസാരിച്ചു.