1
സ്ക്കൂളിൽ നടന്ന റാലി

മട്ടാഞ്ചേരി: മനുഷ്യാവകാശ ദിനാചരണത്തിന്റെ ഭാഗമായി കൊച്ചി കൂവപ്പാടം സരസ്വതി വിദ്യാമന്ദിർ സ്കൂളിൽ ബോധവത്കരണ റാലി സംഘടിപ്പിച്ചു. മുല്ലപ്പെരിയാർ ജലബോംബിൽ നിന്നും ഞങ്ങളെ രക്ഷിക്കുക എന്ന മുദ്രാവാക്യമുയർത്തിയാണ് റാലി നടത്തിയത്. സ്കൂൾ ലീഡർ പ്രസംഗിച്ചു. സ്കൂൾ പരിസരം ചുറ്റിയെത്തിയ വിദ്യാർത്ഥികൾ സ്കൂൾമുറ്റത്ത് മനുഷ്യാവകാശം സംരക്ഷിക്കുമെന്ന് പ്രതിജ്ഞയെടുത്തു. ദിനാചരണത്തിന് സ്കൂൾ പ്രിൻസിപ്പാൾ സന്ധ്യ.എ.പൈ, അദ്ധ്യാപകരായ കെ.സി.മഞ്ജു, ആർ.രശ്മി എന്നിവർ നേതൃത്വം നൽകി.