കോലഞ്ചേരി: സെന്റ് പീറ്റേഴ്സ് ഹൈസ്കൂളിലെ 1994 എസ്.എസ്.എൽ.സി ബാച്ചിന്റെ പൂർവവിദ്യാർത്ഥി സംഗമം ഇന്ന് സെന്റ് പീറ്റേഴ്സ് ‌ടി.ടി.സിയിൽ നടക്കും. രാവിലെ 10ന് സ്കൂൾ മാനേജർ സി.എം. കുര്യാക്കോസ് ഉദ്ഘാടനം ചെയ്യും. സി.കെ. എൽദോസ് അദ്ധ്യക്ഷനാകും. സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവ് കെ.എം. നൗഫൽ മുഖ്യാതിഥിയാകും.