ഉദയംപേരൂർ: ശ്രീനാരായണ വിജയസമാജം ശ്രീസു​ബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ നടപ്പന്തലിന്റെ ശിലാസ്ഥാപന കർമ്മം നാളെ (ഞായർ) രാവി​ലെ 9നും 9​:40 നും മദ്ധ്യേ റിട്ട. ജസ്റ്റിസ് പി.എസ്. ഗോപിനാഥൻ നിർവഹിക്കും. എസ്.എൻ.ഡി.പി. ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പാൾ ഇ.ജി.ബാബുവിൽ നിന്നും ആദ്യ സംഭാവന സ്വീകരിക്കും ശാഖാ യോഗം പ്രസിഡന്റ് എൽ. സന്തോഷ്, സെക്രട്ടറി ഡി. ജിനുരാ​ജ്, വൈസ് പ്രസിഡന്റ് ജി.എസ്. അശോകൻ എന്നിവർ പങ്കെടു​ക്കും.