പള്ളുരുത്തി: ഒരു വർഷം നീണ്ടു നിൽക്കുന്ന റൂബി ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഇടക്കൊച്ചി അക്വിനാസ് കോളേജിൽ മൃത്യുഞ്ജയ പദ്ധതി കോളേജ് മാനേജർ റവ. ഡോ. മരിയൻ അറക്കൽ ഉദ്ഘാടനം ചെയ്‌തു. പദ്ധതിയുടെ ഭാഗമായി ഇന്റർഡൈവ് അഡ്വഞ്ചർ സ്പോർട്സ് സെന്ററുമായി ചേർന്ന് വിദ്യാർത്ഥികൾക്കായി ഫസ്റ്റ് എയ്ഡ് ട്രെയിനിംഗ് വർക്ക്ഷോപ്പ് സംഘടിപ്പിച്ചു. കോളേജ് മാനേജർ റവ. ഡോ. മരിയൻ അറക്കലിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ കോഓർഡിനേറ്റർ സീറ്റ പോൾ സ്വാഗതം പറഞ്ഞു. അലുമിനി അസോസിയേഷൻ കോളേജിന് സംഭാവന ചെയ്ത വീൽ ചെയറും ഫസ്റ്റ് എയ്ഡ് ബോക്സും പ്രസിഡന്റ് ജെബി. ഐ. ചെറിയാൻ പ്രിൻസിപ്പൽ ബ്രിജിറ്റ് ജിജിക്ക് കൈമാറി. കോളേജ് അക്കാഡമിക് ഡയറക്ടർ ഡോ. വി. എസ്. ആന്റണി, വൈസ് പ്രിൻസിപ്പലും റൂബി ജൂബിലി ജനറൽ കൺവീനറുമായ ഡോ. ജോസഫ് ജസ്റ്റിൻ റിബല്ലോ, കോളേജ് ഐ.ക്യു.എ.സി. കോർഡിനേറ്റർ ഡോ. താരാനാഥ് ആർ. എന്നിവർ സംസാരിച്ചു. എൻ. എസ്. എസ് പ്രോഗ്രാം ഓഫീസർ അഖിൽ സെബാസ്റ്റ്യൻ നന്ദി പറഞ്ഞു.