chinnan
താലൂക്ക് പൗരാവകാശ സംരക്ഷണ സമിതി സംഘടിപ്പിച്ച മനുഷ്യാവകാശ സംരക്ഷണ ദിനാചരണവും സെമിനാറും പരിസ്ഥിതി സംരക്ഷണ സംഘം പ്രസിഡന്റ് ചിന്നൻ ടി. പൈനാടത്ത് ഉദ്ഘാടനം ചെയ്യുന്നു

ആലുവ: ആലുവ താലൂക്ക് പൗരാവകാശ സംരക്ഷണ സമിതി സംഘടിപ്പിച്ച മനുഷ്യാവകാശ സംരക്ഷണ ദിനാചരണവും സെമിനാറും പരിസ്ഥിതി സംരക്ഷണ സംഘം പ്രസിഡന്റ് ചിന്നൻ ടി. പൈനാടത്ത് ഉദ്ഘാടനം ചെയ്തു. സെമിനാറിന് ഡോ.സി.എം. ഹൈദ്രാലി നേതൃത്വം നൽകി. സമിതി വൈസ് പ്രസിഡന്റ് എം.എം. ഹൈദ്രോസ് കുട്ടി അദ്ധ്യക്ഷനായി. സെക്രട്ടറി സാബു പരിയാരത്ത്, കോറ പ്രസിഡന്റ് പി.എ. ഹംസക്കോയ, എഡ്രാക്ക് പ്രസിഡന്റ് കെ. ജയപ്രകാശ്, എ.വി. റോയി, ജോൺസൻ മുളവരിക്കൽ, വി.എക്‌സ്. ഫ്രാൻസീസ്, എം. ഷാജഹാൻ, നിസാം പുഴിത്തറ, ഹനീഫ കുട്ടോത്ത്, സുലൈമാൻ അമ്പലപറമ്പ്, അബ്ബാസ് തോഷിബപുരം, മുഹമ്മദ് ജെബീൻ, പി.സി. നടരാജൻ, ജോസ്, മുഹമ്മദ് ബഷീർ എന്നിവർ സംസാരിച്ചു.