കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിലെ വികസന സമിതിയുടെ കീഴിൽ സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്കിലേക്ക് അനസ്‌തേഷ്യോളജിസ്റ്റ് തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ താത്കാലിക നിമയനം നടത്തുന്നു. യോഗ്യത എം.ബി.ബി.എസ്, എം.ഡി,ഡി.എ. അനസ്‌തേഷ്യ. ഡിസംബർ 18ന് രാവിലെ 10.30 ന് എഴുത്ത് പരീക്ഷയും കൂടിക്കാഴ്ചയും നടത്തുന്നു. താത്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും ഒരു സെറ്റ് പകർപ്പും സഹിതം എറണാകുളം ജനറൽ ആശുപത്രി ടെലി മെഡിസിൻ ഹാളിൽ ഹാജരാകണം.