
കൊച്ചി: ഹോൺ രഹിത കൊച്ചിക്കായി ഇന്ത്യൻ മെഡിക്കൽ അസ്സോസിയേഷൻ (ഐ.എം.എ) നാളെ വാക്കത്തോൺ സംഘടിപ്പിക്കും. രാവിലെ 6.30 ന് കലൂർ ഐ.എം.എ ഹൗസിൽ നിന്നാരംഭിക്കുന്ന വാക്കത്തോൺ കലൂർ മെട്രോ സ്റ്റേഷൻ ചുറ്റി ഐ.എം.എ ഹൗസിൽ സമാപിക്കും. വാഹനങ്ങൾ വഴിയുള്ള ശബ്ദമലിനീകരണം നഗരത്തിലെ ജനങ്ങളുടെ ആരോഗ്യനിലവാരത്തെ അപകടകരമായി ബാധിക്കുന്നതിനെക്കുറിച്ച് പൊതുജനങ്ങളെ ബോധവത്കരിക്കാനാണ് വാക്കത്തോൺ സംഘടിപ്പിക്കുന്നതെന്ന് കൊച്ചി ഐ.എം.എ പ്രസിഡന്റ് ഡോ.മരിയ വർഗീസ്, സെക്രട്ടറി ഡോ. അനിത തിലകൻ, എ.ഒ.ഐ കൊച്ചി പ്രസിഡന്റ് ഡോ. ഗീത നായർ, സെക്രട്ടറി ഡോ. ജോർജ് തുകലൻ എന്നിവർ പറഞ്ഞു.