
കൊച്ചി: ജില്ലയിൽ ഇന്നലെ 658 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 642 പേർക്കും സമ്പർക്കം വഴിയാണ് രോഗം ബാധിച്ചത്. ഒമിക്രോൺ വ്യാപന ആശങ്ക നിലനിൽക്കെ, വിദേശത്ത് നിന്ന് എത്തിയ ആർക്കും രോഗം സ്ഥിരീകരിച്ചിട്ടില്ലെന്നത് ആശ്വാസമാണ്. 760 പേർ രോഗമുക്തി നേടി. ജില്ലയിൽ വൈറസ് ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 6,288 ആണ് . ഇന്നലെ 17,033 ഡോസ് വാക്‌സിൻ വിതരണം ചെയ്തു. ഇതിൽ 1862 ആദ്യ ഡോസും, 15171 സെക്കൻഡ് ഡോസുമാണ്. കൊവിഷീൽഡ് 16,341 ഡോസും, 678 ഡോസ് കൊവാക്‌സിനും, 14 ഡോസ് സ്പുട്‌നിക് വാക്‌സിനുമാണ് വിതരണം ചെയ്തത്.