കൊച്ചി: ടി.കെ. രാജീവ്കുമാർ സംവിധാനം ചെയ്ത് ദേശീയ, സംസ്ഥാന അവാർഡുകൾ കരസ്ഥമാക്കിയ കോളാമ്പി സിനിമ 24ന് ഒ.ടി.ടിയിൽ റിലീസ് ചെയ്യും. എം.ടോക്കി എന്ന ഒ.ടി.ടിയിലെ ആദ്യത്തെ സിനിമയാണിത്.

കഥപറച്ചിലിലും ഉള്ള‌‌ടക്കത്തിലും വ്യത്യസ്തത പുലർത്തുന്നതാണ് കോളാമ്പിയെന്ന് ഒ.ടി.ടി റിലീസ് പ്രഖ്യാപിച്ച് ടി.കെ. രാജീവ്കുമാർ പറഞ്ഞു. വ്യക്തിപരമായി അടുപ്പമുള്ള സിനിമയാണ്. ഇന്ത്യൻ പനോരമയിലുൾപ്പെടെ നടത്തിയ പ്രദർശനത്തിൽ മികച്ച അഭിപ്രായം ലഭിച്ചു. കൊവിഡ് മൂലം വൈകിയ സിനിമയാണ് ഒ.ടി.ടിയിൽ റിലീസ് ചെയ്യുന്നത്.

പകർത്താൻ കഴിയാത്ത സംവിധാനമാണ് എം.ടോക്കി ഉപയോഗിക്കുന്നതെന്ന് ചെയർമാൻ റാംമോഹൻ എം. മേനോൻ പറഞ്ഞു.