തൃപ്പൂണിത്തുറ: ഹിൽപാലസ് മ്യൂസിയം പരിസരത്ത് നിന്ന് മലമ്പാമ്പിനെ വനപാലകർ പിടികൂടി. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടരയോടെയായിരുന്നു സംഭവം. പുല്ല് വെട്ടിക്കൊണ്ടിരുന്ന സ്ത്രീകളാണ് ആദ്യം കണ്ടത്. തുടർന്ന് ഫോറസ്റ്റുകാരെ വിവരം അറിയിച്ചു. സ്ഥലത്തെത്തിയ വനപാലകർ നാല് മണിയോടെ പാമ്പിനെ പിടികൂടി ചാക്കിലാക്കി കോടനാട്ടേക്ക് കൊണ്ടുപോയി.