dist
മനുഷ്യാവകാശ ദിനചാരണത്തോട് അനുബന്ധിച്ചു എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ ഡിസ്റ്റിലെ സോഷ്യൽ വർക്ക്‌ വിദ്യാർത്ഥികൾ അവതരിപ്പിച്ച തെരുവ് നാടകം.

അങ്കമാലി: ഡി പോൾ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസ് ആൻഡ് ടെക്നോളജിയിലെ ഡി പോൾ എക്സ്റ്റൻഷൻ സർവ്വീസസ്, ഡി പോൾ സോഷ്യൽ വർക്ക് വിഭാഗവും എറണാകുളം റെയിൽവെ ചൈൽഡ് ലൈൻ ഡിപ്പാർട്ടുമെന്റും സംയുക്തമായി മനുഷ്യവകാശ ദിനം ആചരിച്ചു. എറണാകുളം സൗത്ത് റയിൽവേ സ്റ്റേഷനിൽ നടന്ന പരിപാടിയിൽ സോഷ്യൽ വർക്ക് വിഭാഗത്തിലെ വിദ്യാർത്ഥികൾ മനുഷ്യാവകാശങ്ങളുടെ പ്രാധാന്യത്തെ ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി തെരുവുനാടകം അവതരിപ്പിച്ചു. എറണാകുളം സൗത്ത് റെയിൽവെ സ്റ്റേഷൻ ഡയറക്ടർ നിതിൻ നോർബർട്ട്, ജില്ലാ റെയിൽവെ ചൈൽഡ്ലൈൻ കോ ഓർഡിനേറ്റർ ഷനോ ജോസ്, ഡി പോൾ എക്സ്റ്റൻഷൻ സർവീസസ് ഇൻ ചാർജ്ജ് സാവിയോ സ്റ്റാൻലി, സോഷ്യൽ വർക്ക് വിഭാഗം മേധാവി ജിജൊ ജോയി എന്നിവർ സംസാരിച്ചു.