
തൊടുപുഴ: കല്ലൂർക്കാട് ശ്രീ സദനംപി (പന്തല്ലൂർ വീട് ) എൻ കൃഷ്ണൻ നായർ (92, റിട്ട. ഹെഡ് മാസ്റ്റർ, ഗവ.എച്ച്എസ്, പടി. കോടിക്കുളം) നിര്യാതനായി.സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ. ദീർഘനാൾ തൊടുപുഴ ബോയ്‌സ് ഹൈസ്‌കൂൾ അദ്ധ്യാപകനായിരുന്നു. ഭാര്യ: എസ് ആനന്ദവല്ലിയമ്മ (റിട്ട. ഹെഡ്മിസ്ട്രസ്, എൻഎസ്എസ് ഹൈസ്‌കൂൾ, മണക്കാട്) ചേർത്തല പാണാവള്ളി താനേഴത്ത് കുടുംബാംഗം. മക്കൾ: ഹരികൃഷ്ണൻ (ചീഫ് പേഴ്‌സണൽ ഓഫീസർ, സൗത്ത് സെൻട്രൽ റെയിൽവെ, ഹൂബ്ലി), ശുഭലക്ഷ്മി (അസി. എക്‌സിക്യൂട്ടീവ് എൻജിനീയർ , കെഎസ്ഇബി കോഴിക്കോട്), രാജേഷ് കൃഷ്ണൻ (സെക്രട്ടറി, ജില്ലാ സഹകരണ ആശുപത്രി, തൊടുപുഴ), വന്ദന കെ നായർ (ഡിവിഷണൽ മാനേജർ, എൽഐസി ഷിമോഗ). മരുമക്കൾ: ബിന്ദു ഹരികൃഷ്ണൻ (ഇൻഫോസിസ്, ബംഗളൂരു), വി ശശികുമാർ(ജനറൽ മാനേജർ, കേരള സോപ്‌സ്, കോഴിക്കോട്), മായ രാജേഷ് (ഡപ്യൂട്ടി തഹസിൽദാർ, കുന്നത്തുനാട് താലൂക്ക് ഓഫീസ്), ജി ഹരി (പ്രൊഫസർ, സെന്റ് ഗിറ്റ്‌സ് എൻജിനിയറിങ് കോളേജ് പാത്താമുട്ടം, ചങ്ങനാശ്ശേരി).