കൊച്ചി∙ ഗോവയിൽനിന്ന് കടത്തിക്കൊണ്ടുവന്ന രണ്ടരലിറ്റർ മദ്യം കൈവശംവച്ച കുറ്റത്തിന് ഉത്തർപ്രദേശ് സ്വദേശിയായ സുരേന്ദർസിംഗിന് (52) കോടതി ഒരുവർഷംതടവും ഒരുലക്ഷംരൂപ പിഴയും ശിക്ഷവിധിച്ചു. അബ്കാരി നിയമപ്രകാരമാണ് എറണാകുളം അഡി. സെഷൻസ് കോടതി ശിക്ഷവിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഒരുമാസംകൂടി തടവുശിക്ഷ അനുഭവിക്കണം. കഴിഞ്ഞവർഷം നവംബറിലാണ് കേസിനാസ്പദമായ സംഭവം.