മൂവാറ്റുപുഴ: താലൂക്കിൽ പ്രവർത്തിക്കുന്ന എല്ലാ കടകളും വാണിജ്യ സ്ഥാപനങ്ങളും കേരള ഷോപ്പ് ആൻഡ് കോമേഴ്സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ് നിയമപ്രകാരം ഈ മാസം 20നകം രജിസ്റ്റർ ചെയ്യണമെന്ന് മൂവാറ്റുപുഴ അസിസ്റ്റന്റ് ലേബർ ഓഫീസർ അറിയിച്ചു. തൊഴിലാളികൾ ഉള്ളതും ഇല്ലാത്തതുമായ എല്ലാ സ്ഥാപനങ്ങളും രജിസ്‌ട്രേഷൻ എടുക്കേണ്ടതാണ്. മുൻ വർഷങ്ങളിൽ രജിസ്‌ട്രേഷൻ എടുത്തിട്ടുള്ള സ്ഥാപനങ്ങൾ രജിസ്ട്രേഷൻ 2022ലേക്ക് പുതുക്കുന്നതിനും ഈ കാലയളവിൽ അവസരമുണ്ട്. www.lc.kerala.gov.in എന്ന വെബ്‌സൈറ്റ് മുഖേന ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണന്ന് മൂവാറ്റുപുഴ അസിസ്റ്റന്റ് ലേബർ ഓഫീസർ അറിയിച്ചു.