മൂവാറ്റുപുഴ: കേരള എൻ.ജി.ഒ യൂണിയൻ എറണാകുളം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി മൂവാറ്റുപുഴയിൽ സെമിനാർ നടത്തി. 'മതേതര ഇന്ത്യ നേരിടുന്ന വെല്ലുവിളികൾ' എന്ന വിഷയത്തിൽ നടത്തിയ സെമിനാറിൽ ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് എസ്. സതീഷ് വിഷയം അവതരിപ്പിച്ചു. എൻ.ജി.ഒ യൂണിയൻ ജില്ലാ പ്രസിഡന്റ് കെ.എസ്. ഷാനിൽ അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി കെ.എ. അൻവർ, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.കെ. സുനിൽ കുമാർ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ രാജമ്മ രഘു, ജോഷി പോൾ, ജില്ലാ ജോയിന്റ് സെക്രട്ടറി എസ്. ഉദയൻ എന്നിവർ സംസാരിച്ചു.