പിറവം: എക്സൈസ് കടവിന് സമീപമുള്ള തൊണ്ടിക്കടവിൽ 50 വയസ് തോന്നിക്കുന്ന പുരുഷന്റെ അജ്ഞാതമൃതദേഹം ഇന്നലെ വൈകിട്ട് ആറരയോടെ കണ്ടെത്തി. ഫയർഫോഴ്സിന്റെ സഹായത്തോടെ കരയ്ക്കുകയറ്റിയ മൃതദേഹം ജെ.എം.പി ആശുപത്രിയുടെ മോർച്ചറിയിലേക്ക് മാറ്റി. മൃതദേഹത്തിന് മൂന്നു ദിവസത്തോളം പഴക്കമുണ്ടെന്ന് പൊലീസ് പറഞ്ഞു.