krishnadas

പറവൂർ: പറവൂർ-ആലുവ റൂട്ടിൽ മന്നം കവലയ്ക്കു സമീപം വാഹനാപകടത്തിൽ യുവാവ് മരിച്ചു. കൊടുങ്ങല്ലൂർ പടിഞ്ഞാറേ വെമ്പല്ലൂർ അമ്പലനട മുണ്ടേങ്ങാട്ട് ദാസന്റെയും ഷൈലയുടെയും മകൻ കൃഷ്ണദാസാണ് (ശ്രീമോൻ - 26) മരിച്ചത്. കൃഷ്ണദാസ് സഞ്ചരിച്ച ഇരുചക്ര വാഹനവും ഓട്ടോറിക്ഷയും കൂട്ടിയിടിക്കുകയായിരുന്നു. പെരുമ്പാവൂരിൽ ജെസിബി ഓപ്പറേറ്ററാണ് കൃഷ്ണദാസ്. വെള്ളിയാഴ്ച ജോലി കഴിഞ്ഞു കൊടുങ്ങല്ലൂരിലെ വീട്ടിലേക്കുപോകാതെ സുഹൃത്തിന്റെ വീട്ടിൽ തങ്ങി ഇന്നലെ പുലർച്ചെ ജോലിക്കായി പെരുമ്പാവൂരിലേക്കു പോകുമ്പോഴാണ് അപകടമുണ്ടായത്. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സഹോദരൻ: അക്ഷയ്ദാസ്.