anwar-sadath-mla
മോഫിയ പർവീണിന്റെ കുടുംബത്തിന്റെ നീതിക്കായി സമരം നടത്തിയതിന് പൊലീസ് കള്ളക്കേസ് ചുമത്തിയിട്ടും കോടതി ജാമ്യം നൽകിയവരെ അൻവർ സാദത്ത് എം.എൽ.എയുടെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ് സ്വീകരിച്ചപ്പോൾ

ആലുവ:മോഫിയ പർവീണിന്റെ കുടുംബത്തിന്റെ നീതിക്കായി സമരം നടത്തിയതിന് പൊലീസ് അറസ്റ്റിലായി കോടതി ജാമ്യം നൽകിയവർക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ സ്വീകരണം നൽകി. കെ.എസ്.യു നിയോജക മണ്ഡലം പ്രസിഡന്റ് അൽ അമീൻ അഷ്രഫ്, യൂത്ത് കോൺഗ്രസ് മുൻ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി എം.എ.കെ. നജീബ്, യൂത്ത് കോൺഗ്രസ് മുൻ മണ്ഡലം വൈസ് പ്രസിഡന്റ് അനസ് പള്ളിക്കുഴി എന്നിവരെ അൻവർ സാദത്ത് എം.എൽ.എ, കെ.പി.സി.സി ജനറൽ സെക്രട്ടറി അബ്ദുൾ മുത്തലിബ്, ഡി.സി.സി ജനറൽ സെക്രട്ടറി ബാബു പുത്തനങ്ങാടി, യു.ഡി.എഫ് ആലുവ നിയോജകമണ്ഡലം ചെയർമാൻ ലത്തീഫ് പുഴിത്തറ, പി.എ. മുജീബ്, ജിൻഷാദ് ജിന്നാസ്, ഹസീം ഖാലിദ്, മുഹമ്മദ് ഷെഫീക്ക്, ഫാസിൽ ഹുസൈൻ, ജി. മാധവൻകുട്ടി, കെ.എസ്.യു ജില്ലാ പ്രസിഡന്റ് അലോഷ്യസ് സേവ്യർ, പി.എച്ച്. അസ്ലം, എം.ഐ. ഇസ്മായിൽ, രാജേഷ് പുത്തനങ്ങാടി, വിനോദ് ജോസ് എന്നിവരുടെ നേതൃത്വത്തിലാണ് സ്വീകരിച്ചത്.