df

കൊച്ചി: 'തുല്യതയ്ക്കുള്ള അവകാശം മനുഷ്യാവകാശം തന്നെ' എന്ന വിഷയത്തിൽ കൊച്ചി സർവകലാശാലയിലെ നിയമ പഠന വിഭാഗത്തിലെ ഗിൽഡ് ഫോർ ലീഗൽ റിസർച്ച് ഓറിയന്റേഷൻ ആൻഡ് റൈറ്റിംഗ് അന്താരാഷ്ട്ര വെബിനാർ നടത്തി. തുർക്കിയിലെ അങ്കാറ സർവകലാശാലയിലെ ഡോ. ഹസൻ സായ വുറൽ, മുംബയ് സർവകലാശാലയിലെ ജസ്റ്റിസ് ഛഗ്ല, ചെമ്പൂർ കർണാടക കോളേജ് ഒഫ് ലായിലെ ഡോ. രശ്മി എം. ഓസ, വടക്കൻ മഹാരാഷ്ട്ര എസ്.എസ്. മണിയാർ ലാ കോളേജിലെ ഡോ. വിജേത എസ്. സിംഗ്, കുസാറ്റ് ലാ സ്‌കൂൾ മേധാവി ഡോ. വാണി കേസരി, അസോ. പ്രൊഫ. പി.എസ്. സീമ എന്നിവർ സംസാരിച്ചു.