
കൊച്ചി: ആഗോള മനുഷ്യാവകാശ ദിനത്തോടനുബന്ധിച്ച് സംസ്ഥാന ഹ്യൂമൻ റൈറ്റ്‌സ് ഫോറം സംഘടിപ്പിച്ച മനുഷ്യാവകാശ ദിനസമ്മേളനം എറണാകുളം വൈ .എം.സി.എ.ഹാളിൽ മുൻ ചെയർമാൻ പി.മോഹൻദാസ് ഉദ്ഘാടനം ചെയ്തു. മുൻ ജസ്റ്റിസ് പി.കെ.ഷംസുദ്ദീൻ മുഖ്യാഥിതിയായി. ടി.കെ.അബ്ദുൾ അസീസ്, ടി.പി.എം.ഇബ്രാഹിം ഖാൻ , ബദറുദ്ദീൻ ഗുരുവായൂർ, ഡോ: എ.പി. വർമ്മ, സിപ്പി പള്ളിപ്പുറം, ഡോ: ബിനോയ് ഭാസ്‌കർ, സിമിൽ ചെറിയാൻ കൊറ്റാലിൽ, തനൂജ ഭട്ടതിരി, എം.നസറുദ്ദീൻ, ജോസഫ് പുത്തൂരാൻ ,ജെ.ജെ. കുറ്റിക്കാട്ട്, ഒ.എ. ഹരിദാസ് ,ജി. സുരേഷ്, ഹാഷിം ലബ്ബ, ഫസലുള്ള, ജോസ് ആന്റണി, സജി നമ്പൂതിരി എന്നിവർ സംസാരിച്ചു.