മരട്: ദേശീയപാതയിൽ നെട്ടൂർ പള്ളി സ്റ്റോപ്പിൽ വാഹനാപകടം. അമിത വേഗതയിലെത്തിയ കാർ അതേ ദിശയിൽ വരികയായിരുന്ന ഓട്ടോറിക്ഷയുടെ പിന്നിൽ ഇടിക്കുകയായിരുന്നു. കുണ്ടന്നൂർ നിന്നും അരൂർ ഭാഗത്തേക്ക് പോകുന്ന വഴിയിൽ ഇന്നലെ രാവിലെ 10 നായിരുന്നു അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ
തലകീഴായി മറിഞ്ഞു. ഓട്ടോറിക്ഷാ ഡ്രൈവർ തുറവൂർ സ്വദേശി സാബുവിന് പരിക്കേറ്റു. ഇദ്ദേഹം ലേക് ഷോർ ആശുപത്രിയിൽ ചികിത്സയിലാണ്. തമിഴ്നാട് രജിസ്ട്രേഷനിലുള്ള കാറാണ് അപകടം ഉണ്ടാക്കിയത്. കാറിൽ നാല് യുവാക്കൾ ഉണ്ടായിരുന്നെങ്കിലും ആർക്കും പരിക്കില്ല.