കൊച്ചി: പൂത്തോട്ട ശ്രീനാരായണ ലാ കോളേജിൽ നിന്ന് എം.ജി യൂണിവേഴ്സിറ്റി എൽ.എൽ.ബി റാങ്കുകൾ കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിക്കാൻ ചേർന്ന ചടങ്ങ് ഹൈക്കോടതി ജഡ്ജി ബച്ചു കുര്യൻ തോമസ് ഉദ്ഘാടനം ചെയ്തു. അഭിഭാഷകവൃത്തിയുടെ വിജയത്തിന്റെ അടിസ്ഥാനം നിരന്തരപഠനവും പരിശ്രമവും ആണെന്നും നിയമമേഖലയിൽ കൂടുതൽ തിളങ്ങുന്നത് സ്ത്രീകളാണെന്നും അദ്ദേഹം പറഞ്ഞു. എസ്.എൻ.ഡി.പി യോഗം പൂത്തോട്ടശാഖാ യോഗം പ്രസിഡന്റും എസ്.എൻ. എജ്യൂക്കേഷണൽ ഇൻസ്റ്റിറ്റ്യൂഷൻസ് മാനേജരുമായ ഇ.എൻ.മണിയപ്പൻ അദ്ധ്യക്ഷത വഹിച്ചു.
കോളേജ് മുൻപ്രിൻസിപ്പൽ പ്രൊഫ.കെ.വി.മോഹനൻ, പ്രൊഫ.എം.വി.വത്സൻ, പ്രിൻസിപ്പൽ കെ.ആർ.രഘുനാഥൻ, ശാഖാ യോഗം സെക്രട്ടറി അരുൺ കാന്ത്, എസ്.എൻ. ഇൻസ്റ്റിറ്റ്യൂഷൻസ് അക്കാഡമിക് കോ ഓർഡിനേറ്റർ സുരേഷ് വേലായുധൻ എന്നിവർ പ്രസംഗിച്ചു. റാങ്ക് ജേതാക്കൾക്ക് പുരസ്കാരങ്ങളും കാഷ് അവാർഡുകളും വിതരണം ചെയ്തു. വൈസ് പ്രിൻസിപ്പൽ സിന്ധു സോമൻ സ്വാഗതവും അശ്വിനി ഉജ്ജ്വൽ നന്ദിയും പറഞ്ഞു. 2019ലും 2020ലും എൽ.എൽ.ബിക്ക് ഒന്നാം റാങ്കുൾപ്പടെ മുൻനിര റാങ്കുകൾ എസ്.എൻ. ലാ കോളേജ് സ്വന്തമാക്കിയിരുന്നു.