വരാപ്പുഴ: തുണ്ടത്തുംകടവ് സെന്റ് മേരീസ് പള്ളി വികാരി ഫാ. ഡോ. വർഗീസ് കളപ്പറമ്പത്തിന്റെ പൗരോഹിത്യ സുവർണ്ണജൂബിലി ആഘോഷം ഇന്ന് വൈകിട്ട് 5ന് നടക്കും. പ്രതിപക്ഷ നേതാവ് അഡ്വ. വി.ഡി. സതീശൻ എം.എൽ.എ ആഘോഷം ഉദ്ഘാടനം ചെയ്യും. ഫൊറോന വികാരി ഫാ. മോൺ ആന്റണി പെരുമായൻ അദ്ധ്യക്ഷനാകും. കുഞ്ഞുമോൻ മേനാച്ചേരി സ്വാഗതം പറയും. ഫാ. ജോൺ തോട്ടുങ്കൽ, ഫാ. ഷാജൻ പുത്തൻപുരയ്ക്കൽ എന്നിവരെയും രജത ജൂബിലി ആഘോഷിക്കുന്ന ദമ്പതികളെയും ആദരിക്കും. ഡെയ്‌സി പോളച്ചൻ, ഫ്രാൻസിസ് അമ്പലത്തിങ്കൽ, ഡോ. ഫാ. വർഗീസ് കളപ്പറമ്പത്ത്, പി.എ. ദേവസിക്കുട്ടി എന്നിവർ പ്രസംഗിക്കും. ഇടവകാംഗങ്ങളുടെ വിവിധ കലാപരിപാടികളും അരങ്ങേറും.