algd-bjp-samaram
കുടിവെള്ള ക്ഷാമത്തിനു പരിഹാരമാവശ്യപ്പെട്ട് ബി.ജെ.പി. ആലങ്ങാട് പഞ്ചായത്തിനു മുന്നിൽ നടത്തിയ പ്രതിഷേധം എം.എം. ഉല്ലാസ് ഉദ്ഘാടനം ചെയ്യുന്നു

ആലങ്ങാട്: വിതരണ പൈപ്പിലെ തകരാറുകൾ മൂലമുള്ള രൂക്ഷമായ കുടിവെള്ളക്ഷാമത്തിനു പരിഹാരമാവശ്യപ്പെട്ട് ബി.ജെ.പി ആലങ്ങാട് പഞ്ചായത്ത് സമിതി പഞ്ചായത്ത് ഓഫീസിനു മുന്നിൽ പ്രതിഷേധ സമരം നടത്തി. പഞ്ചായത്ത് സെക്രട്ടറിക്ക് പരാതിയും സമർപ്പിച്ചു. ജില്ലാ ട്രഷറർ എം.എം. ഉല്ലാസ് കുമാർ സമരം ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി സുനിൽ ജോസഫ് അദ്ധ്യക്ഷനായി. മണ്ഡലം വൈസ് പ്രസിഡന്റ് സി.ജി. സന്തോഷ്, സെക്രട്ടറി സീന സുഭാഷ്, എസ്‌.സി. മോർച്ച മണ്ഡലം പ്രസിഡന്റ് സി.കെ. സുധാകരൻ, പഞ്ചായത്ത് ജനറൽ സെക്രട്ടറി കെ.ആർ രതീഷ്, വാർഡ് മെമ്പർ വിജി സുരേഷ്, എം.ഡി. പോൾ, സജീവൻ നെടുകപ്പിള്ളി എന്നിവർ സംസാരിച്ചു.