n
ഓറഞ്ച് ദി വേൾഡ് ക്യാമ്പയിനിംഗിൻ്റെ ഭാഗമായി കുറുപ്പംപടിയിൽ സംഘടിപ്പിച്ച രാത്രി നടത്തം രായമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എൻ.പി.അജയകുമാർ മുഖ്യപ്രഭാഷണം നടത്തുന്നു.

കുറുപ്പംപടി: സ്ത്രീകൾക്കും പെൺകുട്ടികൾക്കും എതിരെയുള്ള അതിക്രമങ്ങളും ലിംഗവിവേചനവും അവസാനിപ്പിക്കുന്നതിനായി വനിതാ ശിശു വികസന വകുപ്പ് നടത്തുന്ന 'ഓറഞ്ച് ദി വേൾഡ് ക്യാമ്പയിനിംഗി'ന്റെ ഭാഗമായി രായമംഗലം പഞ്ചായത്തിൽ രാത്രി നടത്തം സംഘടിപ്പിച്ചു. രായമംഗലം ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സ്മിത അനിൽകുമാറിന്റെ അദ്ധ്യക്ഷതയിൽ നടന്ന നടത്തം വൈസ് പ്രസിഡന്റ് ദീപ ജോയ് ഉദ്ഘാടനം ചെയ്തു. രായമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.പി. അജയകുമാറിന്റെ മുഖ്യ സാന്നിദ്ധ്യത്തിൽ നടന്ന ഈ പ്രോഗ്രാമിൽ ഐ.സി.ഡി.എസ് എൻ.എൻ.എം അസിസ്റ്റന്റ് കോ ഓർഡിനേറ്റർ സൗമ്യ പ്രോഗ്രാമിന്റെ ഉദ്ദേശ്യലക്ഷ്യങ്ങൾ വിശദീകരിച്ചു. വാർഡ് മെമ്പർമാരായ സജി പടയാട്ടിൽ, ടിൻസി, കുര്യൻ പോൾ, ഫെബിൻ കുര്യക്കോസ്, ലിജു അനസ്, സി.ഡി.എസ്‌ ചെയർപേഴ്സൺ അമൃത വല്ലി, അങ്കണവാടി പ്രവർത്തക ഗിരിജ, ഐ.സി.ഡി.എസ് സൂപ്പർവൈസർ രമ്യ എ.എസ് എന്നിവർ സംസാരിച്ചു.