കൊച്ചി: ഫെബ്രുവരിയിൽ തൊഴിലാളികൾ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്ക് വിജയിപ്പിക്കണമെന്ന് നിഫാറ്റ് എംപ്ലോയീസ് അസോസിയേഷൻ 10-ാം വാ‌ർഷിക ജനറൽ ബോ‌ഡി തീരുമാനിച്ചു. അസോസിയേഷൻ പ്രസിഡന്റ് പി.ജി. ശ്രീധരൻ അദ്ധ്യക്ഷത വഹിച്ചു. യോഗം സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.എൻ.ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. ആൾ ഇന്ത്യ ‌ഡിഫൻസ് ഫെഡറേഷൻ അഖിലേന്ത്യ വൈസ് പ്രസിഡന്റ് കെ.ബാലകൃഷ്ണൻ, കോൺഫെഡറേഷൻ ജില്ലാ ചെയ‌ർമാൻ ജോസി കെ.ചിറപ്പുറം, സീന ഒ.എസ്, ഷീല സി.പി, ഹരിപ്രസാദ് പി.എ എന്നിവർ സംസാരിച്ചു.