മലയാറ്റൂർ: ഇല്ലിത്തോട് അയ്യപ്പസേവാ സംഘത്തിന്റെ പതിനാറാമത് ആൽത്തറ ദേശവിളക്ക് മഹോത്സവം ഇന്ന്. അഷ്ടദ്രവ്യ ഗണപതിഹോമം, താലം, മഹാദീപാരാധന, ശാസ്താംപാട്ട്, ചിന്ത്, തായമ്പക, അന്നദാനം,ശിങ്കാരിമേളം, എതിരേല്പ്, ആഴിപൂജ എന്നിവ നടക്കും. പുലർക്കാലം നാല് മണിക്ക് അയ്യപ്പ സുപ്രഭാതം, രാവിലെ 6ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം, പ്രഭാത ഭക്ഷണം, വൈകിട്ട് 6ന് താലം, 7.30ന് താല സ്വീകരണം, തുടർന്ന് മഹാദീപാരാധന, ദീപക്കാഴ്ച എന്നിവ നടക്കുമെന്ന് രക്ഷാധികാരി കെ.എസ്.സുരേഷ്, പ്രസിഡന്റ് അനൂപ് എം.എസ്., സെക്രട്ടറി അഖിൽ എന്നിവർ പറഞ്ഞു.