df

കൊച്ചി: സർവകലാശാലകളുടെ പ്രവർത്തനങ്ങളിൽ മനംമടുത്ത് ചാൻസലർ സ്ഥാനത്ത് നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഗവർണർ കത്ത് നൽകിയ പശ്ചാത്തലത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവിനും കണ്ണൂർ സർവകലാശാല വി.സിക്കും ഒരു നിമിഷം പോലും കസേരയിൽ തുടരാൻ അർഹതയില്ലെന്ന് ബെന്നി ബഹനാൻ എം.പി. വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഉന്നതവിദ്യാഭ്യാസ മേഖല പാർട്ടി സെല്ലുകളാക്കാനാണ് സർക്കാർ ശ്രമം. പിണറായി മോദിയേക്കാൾ വലിയ ഫാസിസ്റ്റാണ്. മോഫിയ പർവീണിന്റെ ആത്മഹത്യ കേസിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തീവ്രവാദികളായി മുദ്രകുത്താനുള്ള കേരള പൊലീസിന്റെ ശ്രമം ഹീനമാണെന്നും അദ്ദേഹം പറഞ്ഞു.