പറവൂർ: ബ്രേക്ക് ഫാസ്റ്റ്മേക്കർ ഒരുക്കിയ വിദ്യാർത്ഥിനികൾ ദേശീയ ബാലശാസ്ത്ര കോൺഗ്രസിന് തിരഞ്ഞെടുക്കപ്പെട്ടു. പുല്ലംകുളം ശ്രീനാരായണ ഹയർസെക്കൻഡറി സ്കൂളിലെ പത്താം ക്ളാസ് വിദ്യാർത്ഥിനികളായ ആർ.ചിത്രജ, ഒ.എസ്. ഫാത്തിമ നേജറിൻ എന്നിവർ സംസ്ഥാന ബാല ശാസ്ത്ര കോൺഗ്രസിൽ ഈ പ്രൊജക്ട് അവതരിപ്പിച്ചപ്പോഴാണ് തിരഞ്ഞെടുക്കപ്പെട്ടത്. ഒരേ സമയം പുട്ടും ഇഡ്ഡലിയും ഉണ്ടാക്കാൻ കഴിയുന്ന രീതയിൽ നിർമിച്ചിരിക്കുന്നതിനാൽ ഗ്യാസും സമയവും വളരെയേറെ ലാഭിക്കാൻ കഴിയും. ഹോട്ടലുകൾക്കും കാറ്ററിംഗ് സർവീസുകൾക്കും ഗുണകരമാകുമെന്നും ഉപകരണം മാർക്കറ്റിൽ ലഭ്യമാക്കാനും പേറ്റന്റ് നേടാനുമുള്ള ശ്രമങ്ങൾ നടത്തുന്നുണ്ടെന്നും കുട്ടികൾ പറഞ്ഞു.