പറവൂർ: മലപ്പുറത്ത് നടന്ന 20-ാം സംസ്ഥാന സീനിയർ ത്രോബോൾ ചാമ്പ്യൻഷിപ്പ് ആൺകുട്ടികളുടെ വിഭാഗത്തിൽ മികച്ച കളിക്കാരനായി എറണാകുളത്തിന് വേണ്ടി കളിച്ച അനയ് മുരുകനെ തിരഞ്ഞെടുത്തു. പറവൂർ പറയകാട് കുറുപ്പൻകട ശ്രീമുരുകന്റെയും മിനിയുടെയും മകനായ അനയ് നന്ത്യാട്ടുകുന്നം എസ്.എൻ.വി. സംസ്കൃതം ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിയാണ്.