1

ഫോർട്ട് കൊച്ചി: റോ റോ സർവീസ് ഇന്നലെയും സർവീസ് നടത്തിയത് ഒന്ന് മാത്രം.

ഇന്നലെ രാവിലെ 10 മണിയോടെയാണ് സേതു സാഗർ No: 2 വീണ്ടും കേടായത്. പുതുമ മാറാത്ത വെസൽ അടിക്കടി കേടാകുന്നത് നാട്ടുകാർക്കിടയിൽ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. ഡിസംബർ, ജനുവരി മാസങ്ങളിൽ വലിയ തിരക്കാണ് ഇവിടെ അനുഭവപ്പെടുന്നത്. അറ്റകുറ്റപ്പണികൾ എത്രയുംപെട്ടന്ന് തീർത്ത് യാത്രാക്ലേശം പരിഹരിക്കുക, റോ റോ വെസൽ അടിക്കടി കേടാവുന്നതിനെക്കുറിച്ച് അന്വേഷണം പ്രഖ്യാപിക്കുക, ഒരു ബോട്ട് സർവീസിനായി ഒരുക്കുക, ബദൽ ഒരു റോ റോ വെസലും സർവ്വീസിനായി പണിയുക എന്നീ ആവശ്യങ്ങൾ അടിയന്തരമായി പരിഗണിക്കണമെന്ന് ജങ്കാർ സംരക്ഷണ സമിതി പ്രസിഡന്റ് കെ.എ. മുജീബ് റഹ്‌മാൻ, പാസഞ്ചർ അസോസിയേഷൻ കൺവീനർ ഫ്രാൻസിസ് ചമ്മണി എന്നിവർ ആവശ്യപ്പെട്ടു.