പിറവം: അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ ഏരിയ കൺവെൻഷൻ ജില്ലാ സെക്രട്ടറി പുഷ്പദാസ് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് ഏലിയാമ്മ ഫിലിപ്പ് അദ്ധ്യക്ഷയായി. സംസ്ഥാന കമ്മിറ്റി അംഗം ബീന ബാബുരാജ്, സി.പി.എം ഏരിയാ സെക്രട്ടറി പി.ബി. രതീഷ്,
കെ.എ. ജയ, സുഷമ മാധവൻ എന്നിവർ സംസാരിച്ചു. എടയ്ക്കാട്ടുവയൽ ആമ്പല്ലൂർ കമ്മിറ്റികൾ കൂട്ടിച്ചേർത്ത് 26 അംഗ ഏരിയ കമ്മിറ്റിയെ കൺവെൻഷൻ തിരഞ്ഞെടുത്തു. ഭാരവാഹികൾ ലേഖ ഷാജി (പ്രസിഡന്റ്), ജിജി ഷാനവാസ്, ഷീമോൾ പ്രകാശ് (വൈസ് പ്രസിഡന്റുമാർ), സുഷമ മാധവൻ (സെക്രട്ടറി), അംബിക തങ്കപ്പൻ, ആശാ രാജു (ജോ.സെക്രട്ടറിമാർ), ഷാബി പോൾ (ട്രഷറർ).