കൂത്താട്ടുകുളം: സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിക്കുള്ള സാമ്പത്തിക സഹായം വർദ്ധിപ്പിക്കണമെന്ന് കെ.എസ്.ടി.എ കൂത്താട്ടുകുളം സബ് ജില്ല സമ്മേളനം ആവശ്യപ്പെട്ടു. കൂത്താട്ടുകുളം ഗവ. യു.പി സ്കൂൾ ഹാളിൽ നടന്ന സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് കെ.വി. ബെന്നി ഉദ്ഘാടനം ചെയ്തു. ബിനിൽ രഘു, വി.കെ. തങ്കമണി, ടി.വി. മായ എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളന നടപടികൾ നിയന്ത്രിച്ചു. ജില്ലാ ജോ. സെക്രട്ടറി എ.വി മനോജ്, ജില്ല വൈസ് പ്രസിഡന്റ് പി.അലിയാർ, ടി.എ. അബുബക്കർ, ബിബിൻ ബേബി, പി.എൻ. സജീവൻ, എം.കെ. രാജു, സിജാ രാജൻ തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികൾ: വി.കെ. തങ്കമണി (പ്രസിഡന്റ്), ടി.എൻ. മനോജ്, ബിനിൽ രഘു, ടി.എസ്. രമ്യ (വൈസ് പ്രസിഡന്റുമാർ), ഷാജി ജോൺ (സെക്രട്ടറി), ബോബി ജോയി, ബിജു ജോസഫ്, ജോജി ജോർജ് (ജോ.സെക്രട്ടറിമാർ), ജോമോൻ ജോയി (ട്രഷറർ).