കൊച്ചി: മുതിർന്ന പൗരൻമാർക്കുള്ള യാത്രാഇളവുകൾ റെയിൽവേ റദ്ദാക്കിയതിൽ എറണാകുളം എൽഡർ വെറ്ററിനേറിയൻസ് ഫോറം പ്രതിഷേധിച്ചു. ആനുകൂല്യങ്ങൾ എത്രയും പെട്ടെന്ന് പുന:സ്ഥാപിക്കണമെന്ന് പ്രസിഡന്റ് ഡോ.എ.കെ. ബോസും സെക്രട്ടറി ഡോ.പി.ഒ. ബേബിയും ആവശ്യപ്പെട്ടു.