old
സെന്റ് പീറ്റേഴ്സ് ഹൈസ്കൂളിലെ 1994 ബാച്ച് എസ്.എസ്.എൽ.സി പൂർവ വിദ്യാർത്ഥി സംഗമം ഫാ.സി.എം. കുര്യാക്കോസ് ഉദ്ഘാടനം നിർവഹിക്കുന്നു

കോലഞ്ചേരി: സെന്റ് പീറ്റേഴ്സ് ഹൈസ്‌കൂളിലെ 1994 ബാച്ച് എസ്.എസ്.എൽ.സി വിദ്യാർത്ഥികൾ ഒരു വട്ടംകൂടി അക്ഷരമുറ്റത്ത് ഒത്തുകൂടി. ഫാ. സി.എം. കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവ് കെ.എം. നൗഫൽ മുഖ്യപ്രഭാഷണം നടത്തി. സി.കെ.എൽദോസ് അദ്ധ്യക്ഷനായി. കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് സ്‌കൂളിലെ നിർദ്ധനരായ 10 കുട്ടികൾക്കും വിട്ടു പിരിഞ്ഞ സഹപാഠികളുടെ രണ്ട് കുടുംബത്തിലെ കുട്ടികൾക്കും പഠനസഹായം നൽകി. കൂടാതെ നിർദ്ധനരായ 10 രോഗികൾക്ക് ഡയാലിസിസിനുള്ള സൗകര്യവും നൽകി.