മൂവാറ്റുപുഴ: സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമങ്ങൾക്കും ലിംഗ വിവേചനങ്ങൾക്കും എതിരെ വനിതാശിശു വികസന വകുപ്പ് പൊതു വിദ്യാഭ്യാസ വകുപ്പുമായി ചേർന്ന് നടത്തുന്ന കാമ്പെയിനിന്റെ ഭാഗമായി പേഴയ്ക്കാപ്പിള്ളി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ നവംബർ 25 മുതൽ ഡിസംബർ 10 വരെ നടത്തുന്ന ഓറഞ്ച് വേൾഡ് കാമ്പയിനും മനുഷ്യാവകാശ ദിനാചരണവും വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. സ്‌കൂൾ കൗൺസിലിംഗ് സെന്റർ, സ്‌കൂൾ ജെൻഡർ ഇക്വാലിറ്റി ഫോറം എന്നിവയുടെ നേതൃത്വത്തിലാണ് വിവിധ പരിപാടികൾ സംഘടിപ്പിച്ചത്. സ്‌കൂൾ ഹെഡ്മിസ്ട്രസ് ഷൈലാകുമാരി ഉദ്ഘാടനം ചെയ്തു. സ്‌കൂൾ കൗൺസിലർ പി.ആർ അനുമോൾ, സ്ത്രീധന നിരോധന നിയമം, ഗാർഹിക പീഡന നിരോധന നിയമം, ശൈശവവിവാഹം തടയൽ, പോക്‌സോനിയമം, കുട്ടികളുടെ അവകാശങ്ങൾ എന്നിവയെക്കുറിച്ച് ക്ലാസെടുത്തു. അദ്ധ്യാപികമാരായ തസ്മിൻ കെ.എ, സ്റ്റാലിന എന്നിവർ സംസാരിച്ചു. അദ്ധ്യാപകരായ റഹ്മത്ത് , സബിത, മിനിമോൾ, അജി, ജാൻസി, ഗിരിജാ ടി.പണിക്കർ, ബീന, ജ്യോതി എന്നിവർ നേതൃത്വം നൽകി.