
കൊച്ചി: ചാവറ ഫാമിലി വെൽഫെയർ സെന്റിന്റെ രജതജൂബിലി ആഘോഷവും ക്രിസ്മസ് കരോൾ ഗാന മത്സരവും 18 ന് വൈകിട്ട് അഞ്ചിന് എറണാകുളം എറണാകുളം അങ്കമാലി അതിരൂപത മെത്രാപ്പോലീത്തൻ വികാരി ആർച്ച് ബിഷപ്പ് മാർ ആന്റണി കരിയിൽ ഉദ്ഘാടനം ചെയ്യും. കരോൾ ഗാനമത്സരം മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. ഹൈബി ഈഡൻ മുഖ്യാതിഥിയാകും. ടി.ജെ.വിനോദ് എം.എൽ.എ , തിരക്കഥാകൃത്ത് ജോൺപോൾ എന്നിവർ സംസാരിക്കും. ഒന്നാം സമ്മാനം 30000, രണ്ടാം സമ്മാനം 20000, മൂന്നാം സമ്മാനം 10000 എന്നിങ്ങനെയാണ്. പങ്കെടുക്കുന്നവർക്ക് 2500 രൂപ വീതം പ്രോത്സാഹന സമ്മാനം ലഭിക്കും. ഫോൺ: 9847239922