കളമശേരി: തൊഴിൽ തേടി എത്തിയവർക്ക് പിഴ. നാഷണൽ എംപ്ലോയ്‌മെന്റ് സർവ്വീസും ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചും കളമശേരിയിൽ സംഘടിപ്പിച്ച നിയുക്തി 2021 മെഗാ ജോബ് ഫെയറിനെത്തിയവരുടെ വാഹനങ്ങൾ എച്ച്.എം.ടി റോഡ് മുതൽ സീപോർട്ട് എയർപോർട്ടുവരെ പാർക്ക് ചെയ്തതോടെ ഗതാഗതക്കുരുക്കായി. സ്വകാര്യ കോളേജ് അങ്കണത്തിലായിരുന്നു പരിപാടി. അവർ ഗെയ്റ്റ് തുറക്കാതിരുന്നതാണ് പ്രശ്നമായത്. ട്രാഫിക് പൊലീസെത്തി റോഡിൽ പാർക്ക് ചെയ്ത വാഹനങ്ങളുടെ നമ്പർ കുറിച്ചെടുക്കുകയും സ്റ്റിക്കർ പതിക്കുകയും ചെയ്തു. 60 പ്രമുഖ സ്ഥാപനങ്ങളിലായി 3000 ത്തോളം ഒഴിവുകൾ ഉണ്ടെന്നായിരുന്നു അറിയിപ്പ്. പതിനായിരത്തിൽപ്പരം ഉദ്യോഗാർത്ഥികൾ എത്തുകയും ചെയ്തു.