congress
അൺഓർഗനൈസ്ഡ് വർക്കേഴ്‌സ് ആന്റ് എംപ്ലോയീസ് കോൺഗ്രസ് നിയോജകമണ്ടലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മൂവാറ്റുപുഴ എക്‌സൈസ് ഓഫീസിനുമുന്നിൽ നടത്തിയ ധർണ്ണ മാത്യുകുഴൽനാടൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.

മൂവാറ്റുപുഴ: അൺഓർഗനൈസ്ഡ് വർക്കേഴ്‌സ് ആൻഡ് എംപ്ലോയീസ് കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിലക്കയറ്റം തടയുക, പെട്രോളിയം ഉത്പന്നങ്ങളുടെ വർദ്ധിപ്പിച്ച നികുതി എടുത്തുകളയുക, കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ തൊഴിലാളി ദ്രോഹ നടപടികൾ അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് എക്‌സൈസ് ഓഫീസ് മാർച്ചും ധർണ്ണയും നടത്തി. ധർണ്ണ മാത്യുകുഴൽനാടൻ എം.എൽ.എയും മാർച്ച് കെ.പി.സി.സി അംഗം എ.മുഹമ്മദ് ബഷീറും ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് സുഭാഷ് കടയ്‌ക്കോട് അദ്ധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് പി.വി എൽദോസ് മുഖ്യപ്രഭാഷണം നടത്തി. യു.ഡി.എഫ് ചെയർമാൻ കെ.എം സലീം, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സലീം ഹാജി, പായിപ്ര പഞ്ചായത്ത് പ്രസിഡന്റ് മാത്യൂസ് വർക്കി, നേതാക്കളായ അഡ്വ.കെ.എ.ആബിദ് അലി, പങ്കജാക്ഷൻ നായർ, സി.വി ജോയി, ടോമി തന്നിട്ടമാക്കിൽ, വിജയൻ മരുതൂർ, ഹിബ്‌സൺ ഏബ്രഹാം, പോൾ ലൂയിസ്, ബിജു പുളിക്കൻ, കെ.എച്ച്.സിദ്ദീഖ്, ജോളി മണ്ണൂർ, ജീമോൻ പോൾ, എൽദോ ബാബു വട്ടക്കാവിൽ, എം.സി.വിനയൻ, രമ്യ.പി.ആർ, രമാ രാമകൃഷ്ണൻ, ലിയോ മൂലംകുഴി, സിറിൽ ആവോലി എന്നിവർ സംസാരിച്ചു.