fire
മൂവാറ്റുപുഴ അഗ്നിരക്ഷാ നിലയത്തിലെ സിവിൽ ഡിഫൻസ് അംഗങ്ങൾ സിഗ്നൽ ബോർഡുകൾ വൃത്തിയാക്കുന്നു.

മൂവാറ്റുപുഴ: മഴയെ തുടർന്ന് പായൽ പിടിച്ച് ദൃശ്യമാവാത്ത സിഗ്നൽ ബോർഡുകൾ സിവിൽ ഡിഫൻസ് ദിനാചരണത്തിന്റെ ഭാഗമായി മൂവാറ്റുപുഴ ഫയർഫോഴ്സിലെ സിവിൽ ഡിഫൻസ് അംഗങ്ങൾ വൃത്തിയാക്കി. സ്റ്റേഷൻ ഓഫീസർ ടി .കെ. സുരേഷിന്റെ നിർദ്ദേശപ്രകാരമാണ് വൃത്തിയാക്കിയത്. ശബരിമല മണ്ഡലകാലമായതിനാൽ രാത്രികാലങ്ങളിൽ ശബരിമല തീർത്ഥാടകരടക്കം നിരവധി വാഹനങ്ങൾ കടന്ന് പോകുന്ന എം.സി. റോഡിലെ മൂവാറ്റുപുഴ വാഴപ്പള്ളി മുതൽ ഉന്നകുപ്പ വരെയുള്ള ബോർഡുകളാണ് വൃത്തിയാക്കിയത്. സീനിയർ സിവിൽ ഡിഫൻസ് വോളന്റിയർമാരായ എം.ജെ. ഷാജി, രജിൻ പി.ആർ എന്നിവരുടെ നേതൃത്വത്തിൽ റാബിയത്ത്, വിഷ്ണു എ.ജെ, ആരോൻ കൃഷ്ണ, ജൈമി ജേക്കബ്, രേഷ്മ അനിൽ എന്നിവർ പങ്കെടുത്തു.